റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

ഏപ്രില്‍ ആറ്, പത്ത് തീയതികളിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്

Update: 2022-04-06 04:22 GMT
തൃശൂര്‍: റെയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.ഏപ്രില്‍ ആറ്, പത്ത് തീയതികളിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം എന്നീ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.

ഏപ്രില്‍ ആറ്, പത്ത് തീയതികളില്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും ആറ്, ഒമ്പത്, പത്ത് തീയതികളില്‍ അഞ്ച് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്യും.ഏപ്രില്‍ ആറ്, ഒമ്പത് തീയതികളില്‍ ചില ട്രെയിനുകള്‍ വൈകി ഓടുകയും ചെയ്യും.

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ (ഏപ്രില്‍ ആറ്, പത്ത്)

06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍ എറണാകുളം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ്

06449 എറണാകുളം ജംഗ്ഷന്‍ ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍

06452 ആലപ്പുഴ എറണാകുളം ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ (ഏപ്രില്‍ ആറ്, ഒമ്പത്, പത്ത്)

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 16342 തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഏപ്രില്‍ ഒമ്പതിന് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.അറ്റകുറ്റ പണികളുടെ ഭാദമായി ഇന്നലെയും ഈ ട്രെയിന്‍ സര്‍വീസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

ഗുരുവായൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കേണ്ട 16341 ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഏപ്രില്‍ ആറ്, പത്ത് തീയതികളില്‍ എറണാകുളത്ത് നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.

ഏപ്രില്‍ ഒമ്പതിന് കാരായ്ക്കലില്‍ നിന്ന് പുറപ്പെടുന്ന 16187 എറണാകുളം എക്‌സ്പ്രസ് വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

ഏപ്രില്‍ ഒമ്പതിന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന 16127 ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.

Tags:    

Similar News