ഡല്‍ഹിയില്‍ പലയിടങ്ങളിലും മഴയും ആലിപ്പഴംവീഴ്ചയും

Update: 2022-05-04 12:47 GMT

ന്യൂഡല്‍ഹി: കനത്ത ചൂടില്‍ പുകയുന്ന ഡല്‍ഹിക്ക് മഴ ആശ്വാസമായി. ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത കാറ്റുമുണ്ട്. മഴ തുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താപനില കുറഞ്ഞു, തണുത്ത കാറ്റും അനുഭവപ്പെടുന്നുണ്ട്.

രോഹിനി, പിതാംപുര, പശ്ചിം വിഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉച്ചക്ക് രണ്ട് മണിയോടെ ആലിപ്പഴംവീഴ്ച റിപോര്‍ട്ട് ചെയ്തു.

തെക്കന്‍ ഡെല്‍ഹിയിലും സമാന കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.

മഴയുടെയും കാറ്റുമൂലം പൊടിപിടിച്ച നിരത്തുകളുടെയും ചിത്രങ്ങള്‍ ജനങ്ങള്‍ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ റിപോര്‍ട്ട് ചെയ്തു.

പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു, യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നേരത്തെ ഓറഞ്ച് അലേര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മഞ്ഞക്കും റെഡിനും താഴെയാണ് യെല്ലോ അലേര്‍ട്ട്.

സഫഡര്‍ജുങ് പ്രദേശത്ത് 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. കുറഞ്ഞ താപനില 28.8 ഡിഗ്രിയും രേഖപ്പെടുത്തി.

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ നാല് ഡിഗ്രിയോളം താപനില ഉയര്‍ന്നേക്കും. പക്ഷേ, ഉഷ്ണതരംഗം പ്രവചിച്ചിട്ടില്ല.  

Tags:    

Similar News