ഇടുക്കി: ഇടുക്കിയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടല്‍ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കനത്ത മഴയില്‍ മരങ്ങള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ജോലി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് കലക്ടര്‍ അറിയിച്ചു.
ഇടുക്കിയിലെ പലയിടങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. വെള്ളം പൊങ്ങിയിട്ടുമുണ്ട്. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉച്ചയ്ക്ക് 2.30ഓടെ കൂടുതല്‍ ഉയര്‍ത്തി. പത്ത് മിനിറ്റില്‍ 10 സെന്റീമീറ്റര്‍ കണക്കിനാണ് വെള്ളം ഉയരുന്നത്. തൊടുപുഴയിലും മുവാറ്റുപുഴയാറിലും കനത്ത വെളളപ്പൊക്ക ഭീഷണിയുണ്ട്.