ജയ്പൂര്‍: രാജസ്ഥാനില്‍ തുടരുന്ന രാഷ്ട്രീയപ്രതിസന്ധിയ്ക്ക് പരിഹാരം തേടി സംസ്ഥാന കാബിനറ്റ് യോഗം തുടങ്ങി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിലാണ് യോഗം. സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയപ്രതിസന്ധിയും പരിഹാരമാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്യും. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന മേധാവി അവിനാഷ് പാണ്ഡെ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. കൊവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സച്ചിന്‍ പൈറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള അധികാരപ്രശ്‌നമാണ് രാജസ്ഥാനെ പ്രതിസന്ധിയിലെത്തിച്ചത്. പ്രശ്‌നം ഗുരുതരമായതോടെ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സംസ്ഥാന കോണ്‍ഗ്രസ് മേധാവി പദവിയില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കി.
ബിജെപി രാജസ്ഥാന്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ്സ് ആരോപിക്കുന്നത്. തങ്ങളുടെ എംഎല്‍എമാരെ കുതിരക്കച്ചവടത്തിലൂടെ വാങ്ങാന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.