ജയ്പൂര്‍: രാജസ്ഥാനിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന് നേട്ടം. വോട്ടെടുപ്പ് നടന്ന 12 ജില്ലകളിലായുള്ള 50 നഗരസഭകളില്‍ 14 ലും കോണ്‍ഗ്രസ് നേടി. ബിജെപിക്ക് നാലിടത്ത് മാത്രമാണ് ജയിക്കാനായത്. സ്വതന്ത്രരുടെ സഹായത്തോടെ 41 നഗരസഭകളില്‍ ഭരണം നേടാനാവുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. 12 ജില്ലകളിലെ 1,775 വാര്‍ഡുകളില്‍ 619 എണ്ണം കോണ്‍ഗ്രസ് നേടി. 549 വാര്‍ഡുകളാണ് ബിജെപിക്ക് ലഭിച്ചത്. രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 32 നഗരസഭകള്‍ ആരാണ് ഭരിക്കേണ്ടതെന്ന് സ്വതന്ത്രരാണ് തീരുമാനിക്കുക.