ബാബരി മസ്ജിദ് പ്രൊഫൈല്‍ ചിത്രമാക്കി; 2 പോപുലര്‍ ഫ്രണ്ട് നേതാക്കളെ രാജസ്ഥാന്‍ പോലിസ് അറസ്റ്റ് ചെയ്തു

Update: 2020-08-06 11:36 GMT

ജയ്പൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെയും കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ  നിലപാടുകളെയും ചോദ്യം ചെയ്ത് സാമൂഹിക മാധ്യമത്തില്‍ ഇടപെട്ടവര്‍ക്കെതിരേ കേസ്. രാജസ്ഥാനിലെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കെതിരേയാണ് രാജസ്ഥാന്‍ പോലിസ് കേസെടുത്തത്.

സാമൂഹിക മാധ്യമങ്ങളിലെ  പ്രൊഫൈല്‍ ചിത്രം ബാബരി മസ്ജിദാക്കിയതും രാമക്ഷേത്ര നിര്‍മിതിക്കെതിരേ പ്രതികരിച്ച ചില പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതുമാണ് കേസിന് കാരണമായി പോലിസ് ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് നാലിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അശോക് ഗെലോട്ട് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാനില്‍ അധികാരത്തിലുള്ളത്.

 ആസിഫ് പത്താന്‍ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും അബ്ദുല്‍ സലാം അത്താരി ബില്‍വാര ജില്ലാ പ്രസിഡന്റുമാണ്.  

Tags:    

Similar News