
ശ്രീനഗര്‍: ഏകദേശം 500 വീടുകളുള്ള ജമ്മുവിലെ ബദ്ദല്‍ ഗ്രാമത്തില്‍ ഭീതി വിതച്ച രോഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായ യാസ്മിന്‍ കൗസറിന് (15) ശവക്കുഴി കുഴിക്കാന്‍ ആളുകളെ സഹായിക്കുന്നതിനായി മുഷ്താഖ് അഹമ്മദും (35) മുത്തച്ഛന്‍ ജമാല്‍ ദിനും (65) കാത്തിരിക്കുകയാണ്. ഗ്രാമവാസികള്‍ക്കിടയിലെ ഭയത്തിന്റെ വ്യാപ്തി വിശദീകരിച്ചുകൊണ്ട് മുഷ്താഖ് പറഞ്ഞു, ''യേ മേരേ നാനാ ഹേ, ലെകിന്‍ ഹം ആജ് ഏക് ദൂസ്രേ കെ ഘര്‍ മേം നാ കുച്ച് ഖാതേ ഹേ, ന പാനി പീതേ ഹേ അദ്ദേഹം എന്റെ മുത്തച്ഛനാണെങ്കിലും ഞങ്ങള്‍ ആരും എവിടെ നിന്നു ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യില്ല)
ഇതുവരെ 17 പേരാണ് അഞ്ജാതരോഗം മുലം ജമ്മുവിലെ രജൗരിയില്‍ മരിച്ചു വീണത്. രോഗം ബാധിച്ച് കുടുംബം തകര്‍ന്ന മുഹമ്മദ് അസ്ലമിന്റെ മകള്‍ യാസ്മീന്‍ ആണ് ഏറ്റവും ഒടുവിലത്തെ ഇര. മാതൃസഹോദരിയും അമ്മാവനും ഒഴികെ അഞ്ച് മക്കളെ അദ്ദേഹത്തിന് നേരത്തെ നഷ്ടപ്പെട്ടു.ഡിസംബര്‍ 2 ന് ഫസല്‍ ഹുസൈന്റെ മകള്‍ സുല്‍ത്താനയുടെ വിവാഹത്തിന് തങ്ങള്‍ ഒത്തുകൂടിയത് മുതല്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്കാണ് തങ്ങള്‍ കൂടുതലായി ഒത്തുകൂടുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഫസല്‍ ഹുസൈന്‍, മുഹമ്മദ് അസ് ലം, മുഹമ്മദ് റഫീഖ് എന്നിങ്ങനെ മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇതിനോടകം മരിച്ചത്.
കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫസലും നാല് മക്കളും രോഗബാധിതരായി. ഇവരെ കൊട്രങ്കയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. നില വഷളായതിനെത്തുടര്‍ന്ന് ഡിസംബര്‍ 7 ന് ഡോക്ടര്‍മാര്‍ അവരെ ജമ്മുവിലേക്ക് റഫര്‍ ചെയ്തു, എന്നാല്‍ അടുത്ത ദിവസം അവരെല്ലാം മരണത്തിനു കീഴടങ്ങി.
അധികം വൈകാതെ മുഹമ്മദ് റഫീഖിന്റെ ഗര്ഭിണിയായ ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളുമുള്‍പ്പെടെ കുടുംബത്തിലെ നാല് പേര്‍ സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ പ്രതീക്ഷിക്കാത്ത തലത്തിലെത്തിയത്. ചികിത്സയ്ക്കിടെ നാലുപേരും മരിച്ചു, റഫീഖും ഫസലും തമ്മില്‍ ബന്ധമുണ്ടെന്നും ഇരു കുടുംബങ്ങളും വിവാഹത്തിനുണ്ടായിരുന്നുവെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഇത് ഭക്ഷ്യവിഷബാധയാകാം കാരണമെന്ന നിഗമനത്തിലേക്ക് ഡോക്ടര്‍മാരെ കൊണ്ടെത്തിക്കുകയായിരുന്നു.
എന്നാല്‍ ഒരു മാസത്തിലേറെയായി, അതേ ഗ്രാമത്തില്‍ നിന്ന് സമാനമായ രോഗലക്ഷണങ്ങളുമായി കൂടുതല്‍ ആളുകളെ ആശുപത്രിയില്‍ കൊണ്ടുവന്നു, അവരും സമാനമായ സാഹചര്യത്തില്‍ മരിച്ചു. ഫസല്‍ മരിച്ച് 40 ദിവസങ്ങള്‍ക്ക് ശേഷം, അദ്ദേഹത്തിന്റെ വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ക്കെത്തിയ എത്തിയ ഗ്രാമീണര്‍ അവിടെ നിന്നുമാണ് ഭക്ഷണം കഴിച്ചു.ചടങ്ങിന്റെ സമാപനത്തിന് ശേഷം, അടുത്ത ബന്ധുക്കളായതിനാല്‍ മുഹമ്മദ് യൂസഫിന്റെയും മുഹമ്മദ് അസ് ലമിന്റെയും വീടുകളിലേക്ക് ഫസലിന്റെ വീട്ടില്‍ നിന്ന് മധുരപലഹാരം പായ്ക്കറ്റുകളിലായി അയച്ചതായി ഗ്രാമവാസികള്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അസ് ലമിന്റെ കുടുംബത്തിലെ ആറ് കുട്ടികള്‍ അസുഖം ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിലവില്‍ മരണകാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തല്‍ക്കാലം ഗ്രാമത്തില്‍ പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്നാണ് ഭരണകൂടം ഗ്രാമീണര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തിങ്കളാഴ്ച, ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവനുസരിച്ച് രൂപീകരിച്ച സംഘം രജൗരി ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമം സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കണ്ടു.
കീടനാശിനികളുടെയോ കീടനാശിനികളുടെയോ' അംശമുള്ള വാട്ടര്‍ റിസര്‍വോയര്‍ സീല്‍ ചെയ്യാനും അധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്. രോഗം ബാധിച്ചവര്‍ ഈ റിസര്‍വോയറില്‍ നിന്ന് വെള്ളം കഴിച്ചതായി സംശയിക്കുന്നുനെന്ന് അധികൃതര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ രജൗരി ഗ്രാമത്തിലെ ദുരൂഹ മരണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍, മരിച്ചവരുടെ സാമ്പിളുകളില്‍ ചില ന്യൂറോടോക്‌സിനുകള്‍ കണ്ടെത്തിയതായി വിദഗ്ധര്‍ വ്യക്തമാക്കി.