രാജ്യസഭാ തിരഞ്ഞെടുപ്പ്: മൂന്നാമത്തെ സീറ്റിലേക്ക് രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയുടെ പേര് നിര്‍ദേശിച്ച് അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയുടെ പേര് അഖിലേഷ് യാദവ് പുറത്തുവിട്ടു. സമാജ് വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിയാണ് മൂന്നാമത്തെ സ്ഥാനാര്‍ത്ഥി.
അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
ആ സ്ഥാനം ഡിംപിളിനാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആര്‍എല്‍ഡിയും ജയന്തും അസ്വസ്ഥരായിരുന്നു.
ഇന്ന് രാവിലെയാണ് അഖിലേഷ് യാദവ് ജയന്തിനെ വിളിച്ച് മൂന്നാമത്തെ സീറ്റ് വാഗ്ദാനം ചെയ്തത്.
സമാജ് വാദി പാര്‍ട്ടിയ്ക്കുള്ള മൂന്ന് സീറ്റുകളില്‍ ഒന്ന് തനിക്ക് ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
മുന്‍ കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍, ജാവേദ് അലിഖാന്‍ എന്നിവരാണ് മറ്റ് രണ്ട് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍.
11 രാജ്യസഭാ ഒഴിവുകളാണ് ഉള്ളത്. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കും.
15 സംസ്ഥാനങ്ങളിലായി ആകെ 57 സീറ്റുകളിലേക്കാണ് ജൂണ്‍ 10ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.