രാജ്യസഭാ തിരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന് മൂന്ന് സീറ്റ്, ബിജെപിക്ക് ഒന്ന്
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നാല് രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ അതില്‍ മൂന്നെണ്ണം കോണ്‍ഗ്രസ്സിന്. ബിജെപി അംഗങ്ങള്‍ പാര്‍ട്ടി മാറി വോട്ട് ചെയ്താണ് കോണ്‍ഗ്രസ് നേട്ടം കൊയ്തത്. ഒരു സീറ്റ് ബിജെപിക്ക് ലഭിച്ചു. നാല് സംസ്ഥാനങ്ങളിലായി 16 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.
ഇതുവരെ 41 സ്ഥാനാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി രാജ്‌സഭയിലേക്ക് വിജയിച്ചുകഴിഞ്ഞു. ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇന്നത്തെ ഫലം നിര്‍ണായകമാണ്.
രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാം. നാല് സീറ്റുകളുള്ളതില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.