സസ്‌പെന്‍ഷനില്‍ റെക്കോര്‍ഡിട്ട് രാജ്യസഭ: എഎപി രാജ്യസഭ എംപി സഞ്ജയ് സിങ്ങും പുറത്ത്
ന്യൂഡല്‍ഹി: രാജ്യസഭ എംപിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സഞ്ജയ് സിങ്ങിനെ ബുധനാഴ്ച രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കര്‍ക്കുനേരെ കടലാസ് ചുരുട്ടിയെറിഞ്ഞതിനാണ് സസ്‌പെന്‍ഷന്‍. ഈ ആഴ്ച അവസാനിക്കുന്നതുവരെ സസ്‌പെന്‍ഷന് പ്രാബല്യമുണ്ടാകും.
രാജ്യസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന ഇരുപതാമത്തെ എംപിയാണ് സഞ്ജയ് സിങ്.
ഒരൊറ്റത്തവണ രാജ്യസഭയില്‍നിന്ന് ഇത്രയേറെ പേരെ പുറത്താക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്.
സ്പീക്കറെ ബഹുമാനിക്കാത്തതിനും സഭ അലങ്കോലമാക്കിയതിനും സഞ്ജയ് സിങ്ങിനെ ഈ ആഴ്ച കഴിയും വരെ പുറത്താക്കുന്നതായി രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവിനാഷ് നാരായണ്‍ സിങ് പറഞ്ഞു.
മന്ത്രി വി മുരളീധരനാണ് സസ്‌പെന്‍ഷനെതിരേ പ്രമേയം കൊണ്ടുവന്നത്. പ്രമേയം ശബ്ദ വോട്ടോടെ പാസ്സാക്കി.
കഴിഞ്ഞ വര്‍ഷം 12 പേരെ ഒറ്റയടിക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തൃണമൂലിന്‍നിന്ന് ഏഴ്, ഡിഎംകെയില്‍നിന്ന് ആറ്, ടിആര്‍എസ്സില്‍നിന്ന് 3, സിപിഎമ്മില്‍നിന്ന് 2, ഒരു സിപിഐ എന്നിങ്ങനെയാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പാര്‍ട്ടി തിരിച്ച കണക്ക്.
ടിഎംസിയുടെ സുസ്മിത ദേവ്, മൗസം നൂര്‍, ശാന്ത ഛേത്രി, ഡോല സെന്‍, സന്തനു സെന്‍, അഭി രഞ്ജന്‍ ബിശ്വര്‍, എംഡി നദിമുല്‍ ഹക്ക്; ഡിഎംകെയുടെ കനിമൊഴി, എന്‍വിഎന്‍ സോമു, എം ഹമദ് അബ്ദുള്ള, എസ് കല്യാണസുന്ദരം, ആര്‍ ഗിരഞ്ജന്‍, എന്‍ആര്‍ ഇളങ്കോ, എം ഷണ്‍മുഖം, എം ഷണ്‍മുഖം; ടിആര്‍എസിലെ ബി ലിംഗയ്യ യാദവ്, രവിഹന്ദ്ര വഡ്ഡിരാജു, ദാമോദര്‍ റാവു ദിവകൊണ്ട; സിപിഐ എമ്മിലെ എ എ റഹീം, വി ശിവദാസന്‍; കൂടാതെ സിപിഐയിലെ സന്തോഷ് കുമാര്‍ പി എന്നിവരാണ് സസ്‌പെന്‍ഷനിലായ മറ്റ് എംപിമാര്‍.