ചെന്നിത്തല തുടരാന്‍ സാധ്യത; ഹൈക്കമാന്റ് പ്രതിനിധികള്‍ എംഎല്‍എമാരുടെ അഭിപ്രായം തേടുന്നു
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന് നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടരണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് എംഎല്‍എമാരുടെ അഭിപ്രായം തേടിത്തുടങ്ങി. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എംഎല്‍എമാരെ ഒാരോരുത്തരെ നേരിട്ട് കണ്ടാണ് അഭിപ്രായം തേടുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധി മല്ലികാര്‍ജ്ജുന ഗാര്‍ഗെയുടെ നേതൃത്വത്തിലാണ് എംഎല്‍എമാരെ കാണുന്നത്.
പ്രതിപക്ഷ നേതാവിനെ ഈ ഘട്ടത്തില്‍ മാറ്റേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാടാണ്. എന്നാല്‍ അഭിപ്രായം വ്യക്തിപരമായാണ് തേടുന്നത് എന്നതിനാല്‍ എംഎല്‍എമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ ഉറപ്പിക്കാനാവില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായ തിരുവഞ്ചൂരിനെ പ്രതിപക്ഷ നേതാവാക്കാനുള്ള ചര്‍ച്ചയോട് തിരുവഞ്ചൂര് തന്നെ വിയോജിപ്പ് രേഖപ്പെടുത്തി.
തരിഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും ശക്തമായ പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയതെന്നാണ് എ,ഐ ഗ്രൂപ്പുകള്‍ക്കുള്ളത്.