രണ്‍ദീപ് ഗുലേറിയയും വി കെ പോളും ഡല്‍ഹി എയിംസില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചു

Update: 2021-01-16 09:33 GMT

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് സിങ് ഗുലേരിയയും നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം വി കെ പോളും ഡല്‍ഹി എയിംസില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ദേശീയ തലത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടന ദിവസമാണ് ജനുവരി 16.

എയിംസിലെ തൂപ്പുകാരനായ മനീഷ് കുമാറാണ് ഇതേ ആശുപത്രിയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച ആദ്യയാള്‍

എയിംസില്‍ ആദ്യ വാക്‌സിന്‍ ഷോട്ട് എടുക്കുന്ന സമയത്ത് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ഹാജരായിരുന്നു.

ഞാന്‍ ഇന്ന് തൃപ്തനാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നാം കൊവിഡിനെ പ്രതിരോധിക്കുകയാണ്. ഈ വാക്‌സിന്‍ സഞ്ജീവനി പോലെയാണ് പ്രവര്‍ത്തിക്കുന്നത്- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെ ഏറ്റവും വിപുലമായ വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ 3 കോടിയോളംവരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

രാജ്യത്താകമാനം 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഓരോ കേന്ദ്രത്തിലും ഒരു ദിവസം പരമാവധി 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

ആദ്യഘട്ടത്തില്‍ പൊതു, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അടുത്ത ഘട്ടത്തില്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ 50 വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് നല്‍കുക.

Tags:    

Similar News