റഫേല്‍ കോഴപ്പണം; ഇടപാടിനെ കുറിച്ച് ആന്വേഷിക്കണമെന്ന് സിപിഎം

Update: 2021-04-06 14:09 GMT

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഇടനിലക്കാരന് 1.1 ദശലക്ഷം യൂറോ നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമം റിപോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.


36 റഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതിനുള്ള ഇടപാടില്‍ ഇടനിലക്കാരന് വന്‍ തുക നല്‍കിയതായി കമ്പനിയുടെ അകൗണ്ടിന്റെ രേഖകള്‍ സഹിതമാണ് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് വെളിപ്പെടുത്തിയത്. 59,000 കോടി രൂപയ്ക്ക് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2016 ല്‍ ഫ്രാന്‍സുമായി ഇന്ത്യ കരാറായിരുന്നു. കരാറിലെ കക്ഷിക്കുള്ള സമ്മാനം' എന്ന പേരില്‍ 1.1 ദശലക്ഷം യൂറോ കൊടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സ് ഫ്രാങ്കൈസ് ആന്റികറപ്ഷന്‍ (എ.എഫ്.എ) നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് നല്‍കിയതെന്ന് മീഡിയപാര്‍ട്ട് പറയുന്നു. എ.എഫ്.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിമാന നിര്‍മാണ കമ്പനിക്ക് സാധിച്ചിട്ടില്ല.




Tags:    

Similar News