മതാഘോഷങ്ങള്‍ ആരാധനാലയങ്ങളില്‍ മാത്രം; ഹിന്ദുത്വര്‍ക്ക് ശക്തിപകര്‍ന്ന് ഹരിയാന ആഭ്യന്തര മന്ത്രി
ഗുരുഗ്രാമം: വെള്ളിയാഴ്ച നമസ്‌കാരം തടഞ്ഞ ഹിന്ദുത്വ സംഘങ്ങള്‍ക്ക് വാക്കുകളിലൂടെ ശക്തിപകര്‍ന്ന് നല്‍കി ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജി. മതാഘോഷങ്ങള്‍ ആരാധനാലയങ്ങളില്‍ മാത്രമേ പാടുള്ളുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
''ഓരോരുത്തരും അവരുടെ മതാഘോഷങ്ങള്‍ അവരുടെ ആരാധനാലയങ്ങളില്‍ ഒതുക്കിനിര്‍ത്തണം. അധികാരികളുടെ അനുമതിയില്ലാതെ പൊതുഇടങ്ങളില്‍ അത് പാടില്ല''- മന്ത്രി പറഞ്ഞു.
ഗുരുഗ്രാമില്‍ നമസ്‌കാരം തടഞ്ഞ 26 ഹിന്ദുത്വരെ ഹരിയാന പോലിസ് കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 2018ല്‍ നമസ്‌കരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയ 37 കേന്ദ്രങ്ങളില്‍ പെട്ട ഇടങ്ങളിലാണ് ഹിന്ദുത്വര്‍ തടസ്സം സൃഷ്ടിച്ചത്. മുസ് ലിം സംഘടനകളും സര്‍ക്കാരും ചേര്‍ന്ന് ചര്‍ച്ച ചെയ്താണ് ഈ കേന്ദ്രങ്ങള്‍ നിശ്ചയിച്ചത്.
എന്നാല്‍ എട്ട് ഇടങ്ങളില്‍ നല്‍കിയിരുന്ന അനുമതി ജില്ലാ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ച പിന്‍വലിച്ചു. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് അനുമതി റദ്ദാക്കിയതെന്ന് അധികാരികള്‍ പറയുന്നു.