പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ മനുഷ്യന്റെ അസ്ഥികൂടം; നാലു വര്‍ഷത്തോളം പഴക്കം

ഞായറാഴ്ച ഉച്ചയോടെ ഖഢോദര പോലിസ് സ്‌റ്റേഷന്‍ വളപ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.

Update: 2021-03-22 17:09 GMT
പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ മനുഷ്യന്റെ അസ്ഥികൂടം; നാലു വര്‍ഷത്തോളം പഴക്കം

പ്രതീകാത്മക ചിത്രം

സൂറത്ത്: ശുചീകരണത്തിനിടെ ഗുജറാത്തിലെ പോലിസ് സ്‌റ്റേഷന്‍ വളപ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.ഞായറാഴ്ച ഉച്ചയോടെ ഖഢോദര പോലിസ് സ്‌റ്റേഷന്‍ വളപ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. പിടിച്ചെടുത്ത് സൂക്ഷിച്ച വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനിടെയാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും മറ്റ് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. അസ്ഥികൂടം പരിശോധനയ്ക്ക് അയച്ചതായും പോലിസ് അറിയിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്‌റ്റേഷന്‍ വളപ്പ് വൃത്തിയാക്കിയതെന്നും പൊലീസ് പറയുന്നു. അസ്ഥികൂടത്തിന് മൂന്ന് മുതല്‍ നാല് വര്‍ഷം വരെ പഴക്കുമുണ്ടാകമെന്നാണ് നിഗമനം.

Tags:    

Similar News