ദിശ രവിക്കെതിരായ പരാമര്‍ശം: ഹരിയാന ആഭ്യന്തരമന്ത്രിയുടെ ട്വീറ്റ് നീക്കം ചെയ്തത് പുനസ്ഥാപിച്ചു

Update: 2021-02-15 15:47 GMT

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്കെതിരെ ഹരിയാന ആഭ്യന്തരമന്ത്രി നടത്തിയ മോശം പരാമര്‍ശം ട്വിറ്റര്‍ നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകം പുനസ്ഥാപിച്ചു. ജര്‍മ്മനിയിലെ ഒരു ഉപയോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്വീറ്റ് നീക്കം ചെയ്തത്. ദേശവിരുദ്ധതയുടെ വിത്തുകള്‍ ഉള്ളവരെ നശിപ്പിക്കണം ...അത് ദിശ രവിയോ മറ്റാരെങ്കിലുമോ ആയാലും എന്നായിരുന്നു ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജി ട്വീറ്റ് ചെയ്തത്.


ജര്‍മ്മനിയുടെ നെറ്റ്‌വര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആക്ടിന് കീഴിലാണ് ഹരിയാന ആഭ്യന്തരമന്ത്രിക്കെരിതെ പരാതി ലഭിച്ചത്. ട്വീറ്റ് നീക്കം ചെയ്തതിനു ശേഷം പിന്നീട് പുനസ്ഥാപിച്ചത് പരാതിയില്‍ പറയുന്ന ഉള്ളടക്കം ട്വീറ്റില്‍ ഇല്ലെന്നു പരിശോധനയില്‍ കണ്ടെത്തിയതു കാരണമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.





Tags:    

Similar News