ഷൊര്‍ണൂരിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക; എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്
ഷൊര്‍ണൂര്‍; ഷെര്‍ണൂരിലെ പ്രധാന റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ബുധനാഴ്ച രാത്രി ഏഴരയ്ക്ക് തകര്‍ന്ന് കിടക്കുന്ന പ്രധാന റോഡുകളുടെ ഭാഗത്ത് എസ്ഡിപിഐ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ തീപന്തം തെളിയിച്ചു.
ഒരു വര്‍ഷത്തോളമായി ഷൊര്‍ണൂരിലെ പ്രധാന റോഡുകള്‍ കല്‍വര്‍ട്ട് പണിയുടെ പേരില്‍ തകര്‍ന്നുകിടക്കുകയാണ്. നിരവധി വാഹനങ്ങളാണ് ദിനം തോറും ഈ വഴി സഞ്ചരിക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്കും കടകളിലെയും വാഹനങ്ങളിലെയും യാത്രക്കാര്‍ക്കും പൊടി ശ്വസിച്ച് വേണം യാത്ര ചെയ്യാന്‍.
ഷൊര്‍ണൂര്‍ നഗരസഭയുടെയും വാട്ടര്‍ അതോറിറ്റിയുടെയും അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് എസ്ഡിപിഐ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു.
എസ്ഡിപിഐ ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി സിദ്ധീഖ് ഷൊര്‍ണൂര്‍, മുനിസിപ്പല്‍ പ്രസിഡണ്ട് ഫൈസല്‍ ആലഞ്ചേരി, മുനിസിപ്പല്‍ ജോ.സെക്രട്ടറി അന്‍വര്‍ പൊയ്‌ലൂര്‍, നിസാര്‍ കുളപ്പുള്ളി, സലീം ചോലക്കുളം, മുഹമ്മദലി കെ കെ കോളനി, അലി പൊയ്‌ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.