പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി: ട്രെയിനുകള്‍ കൊങ്കണ്‍ വഴി യാത്ര തുടങ്ങി
പനജി: കഴിഞ്ഞ മാസം മണ്ണിടിച്ചില്‍ തകര്‍ന്ന പെര്‍നെം തുരങ്കത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായും ട്രെയിനുകള്‍ സാധാരണ പാതയിലൂടെ സഞ്ചരിക്കാന്‍ ആരംഭിച്ചതായും കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വടക്കന്‍ ഗോവ ജില്ലയിലെ പെര്‍നെമിലെ തുരങ്കത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഓഗസ്റ്റ് 6 മുതല്‍ കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിരുന്നു.
കാര്‍വാര്‍ മേഖലയിലെ മഡൂറിനും പെര്‍നെം സ്റ്റേഷനുകള്‍ക്കുമിടയില്‍ കിലോമീറ്റര്‍ 384 / 67 ലെ പെര്‍നെം തുരങ്കത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായെന്ന് റെയില്‍വേ അറിയിച്ചു.