പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ജബ്ബാര്‍ ഒടുവില്‍ യാത്രയായി
കണ്ണൂര്‍: പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന മാഹി പുത്തലത്ത് അബ്ദുല്‍ ജബ്ബാര്‍ (74) ഒടുവില്‍ മരണത്തിനു കീഴടങ്ങി . വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ട് മുമ്പായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനു സെക്കന്റുകള്‍ക്ക് മുമ്പ് ജബ്ബാര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അദ്ഭുതം സംഭവിച്ചത്.
ഗള്‍ഫില്‍ പോകാനായി മുംബൈയിലെത്തിയ ജബ്ബാര്‍ പൂനെയില്‍ വെച്ച് ഒരു ബസ്സപകടത്തില്‍ പെട്ടു. മരിച്ചതായി കരുതി ആശുപത്രി അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ചെയ്യാനായി
തലഭാഗത്ത് കണ്ണിന് മീതെ വിതുളി വെച്ച് ചുറ്റിക കൊണ്ടു ചെറുതായൊന്നടിച്ചു. ഈ സമയം ജബ്ബാറിന്റഎ കൈവിരല്‍ അനങ്ങുന്നതായി ഡോക്ടര്‍ കണ്ടെത്തി. ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി തുടര്‍ ചികിത്സ നല്‍കുകയായിരുന്നു. ഉളി കൊണ്ട് കണ്ണിനു മുകളിലേറ്റ വെട്ട് കാരണം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും ജബ്ബാറിന് ജീവിതം തിരിച്ചു കിട്ടി. കൊച്ചിയിലെ പരേതനായ ആലപ്പി കോയയുടെ മകനാണ് ജബ്ബാര്‍. ന്യൂ മാഹി കുന്നംകുളം ഹൗസില്‍ സാബിറയാണ് ജബ്ബാറിന്റെ ഭാര്യ.