യാത്രക്കാരെ സ്വാഗതം ചെയ്ത് റിയാദ് മെട്രോ (വീഡിയോ)
അല്‍ ഉലയയില്‍ നിന്ന് മലയാളികള്‍ ഏറെയുള്ള ബത്ഹ വരെയെത്താന്‍ വെറും ഒമ്പത് മിനിട്ട് മാത്രമാണ് എടുക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
റിയാദ്: റിയാദ് മെട്രോ യാത്രക്കാര്‍ക്കായി ഭാഗികമായി തുറന്നു. വിമാനത്താവളത്തിലേക്ക് അടക്കമുള്ള മൂന്ന് പ്രധാനലൈനുകളാണ് ഞായറാഴ്ച തുറന്നതെന്ന് റിയാദ് സിറ്റിക്കുള്ള റോയല്‍ കമ്മീഷന്‍ അറിയിച്ചു. ജനുവരി അഞ്ചിനുള്ളില്‍ മറ്റു മൂന്നു റൂട്ടുകള്‍ കൂടി തുറക്കും.
ഒന്നാം ലൈനായ അല്‍ ഉലയ -അല്‍ ബത്ഹ റൂട്ട്(ബ്ലൂ ലൈന്‍), നാലാം ലൈനായ കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് റോഡ് (യെല്ലോ ലൈന്‍), ആറാം ലൈനായ അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റൂട്ട് (പര്‍പ്പിള്‍ മെട്രോ) എന്നിവയാണ് ഇന്ന് രാവിലെ മുതല്‍ തുറന്നു കൊടുത്തത്. തദ്ദേശീയരും മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികളും ആദ്യ ദിനം തന്നെ മെട്രോയില്‍ കയറി.
ടിക്കറ്റുകള്‍ ദര്‍ബ് ആപ്ലിക്കേഷന്‍ വഴിയോ കൗണ്ടര്‍ വഴിയോ എടുക്കാമെന്ന് സൗദി അറിയിച്ചു. മെട്രോയില്‍ മൂന്നു വിഭാഗം സീറ്റുകളുണ്ട്. ഫസ്റ്റ് ക്ലാസ്, ഫാമിലി ക്ലാസ്, വ്യക്തിഗത ക്ലാസ് എന്നിവയാണ് ഇവ.
അല്‍ ഉലയില്‍ നിന്ന് മലയാളികള്‍ ഏറെയുള്ള ബത്ഹ വരെയെത്താന്‍ വെറും ഒമ്പത് മിനിട്ട് മാത്രമാണ് എടുക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓരോ സ്‌റ്റേഷനും ഒരുക്കിയിരിക്കുന്നത്. കാര്‍ഡ് സൈ്വപ്പ് ചെയ്തും മെട്രോയില്‍ കയറാം.
നിരക്ക് സൗദി റിയാലില്‍
സ്റ്റാന്‍ഡേഡ് ക്ലാസ്
രണ്ട് മണിക്കൂര്‍ പാസ്: 4
മൂന്നു ദിവസ പാസ്: 20
ഏഴു ദിവസ പാസ്: 40
30 ദിവസ പാസ്: 140
ഫസ്റ്റ് ക്ലാസ്
രണ്ട് മണിക്കൂര്‍ പാസ്: 10
മൂന്നു ദിവസ പാസ്: 50
ഏഴു ദിവസ പാസ്: 100
30 ദിവസ പാസ്: 350