യൂഫ്രട്ടീസ് നദീതീരത്ത് തുര്‍ക്കി അനുകൂല സംഘടനകളും കുര്‍ദ് സംഘടനകളും തമ്മില്‍ കനത്ത പോരാട്ടം

Update: 2025-01-05 14:04 GMT

ദമസ്‌കസ്: സിറിയയിലെ മന്‍ബിജ് പ്രദേശത്ത് തുര്‍ക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയും കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപോര്‍ട്ട്. ഫ്രീ സിറിയന്‍ ആര്‍മിക്ക് പിന്തുണ നല്‍കാന്‍ തുര്‍ക്കി സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ പ്രദേശത്ത് ബോംബിട്ടെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.

ഫ്രീ സിറിയന്‍ ആര്‍മി പുറത്തുവിട്ട വീഡിയോ

കുര്‍ദുകള്‍ പുറത്തുവിട്ട വീഡിയോ

യൂഫ്രട്ടീസ് നദിയിലെ തിഷ്‌റിന്‍ അണക്കെട്ടിന്റെ പരിസരത്തുള്ള പ്രദേശങ്ങള്‍ എസ്ഡിഎഫില്‍ നിന്നും പിടിച്ചെടുക്കാനാണ് ഫ്രീ സിറിയന്‍ ആര്‍മി ശ്രമിക്കുന്നത്. തുര്‍ക്കി നിരോധിച്ച കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പികെകെ)യുമായി എസ്ഡിഎഫിന് ബന്ധമുണ്ടെന്നാണ് തുര്‍ക്കി പറയുന്നത്. കൂടാതെ തുര്‍ക്കിയില്‍ നിന്ന് പലായനം ചെയ്ത പല പികെകെ നേതാക്കളും ഇപ്പോള്‍ എസ്ഡിഎഫിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഒളിവിലിരിക്കുകയാണെന്നും തുര്‍ക്കി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, യുഎസ് സൈന്യത്തിന്റെ പിന്തുണയോടെയാണ് എസ്ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഐഎസ്സിനെതിരായ യുദ്ധത്തിലാണ് എസ്ഡിഎഫിന് യുഎസ് പിന്തുണ നല്‍കുന്നത്. ഫ്രീ സിറിയന്‍ ആര്‍മിയുടെ നീക്കങ്ങളെ ചെറുത്തെന്ന് എസ്ഡിഎഫ് അവകാശപ്പെട്ടു. അതേസമയം, ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് 20 യുഎസ് സൈനികവാഹനങ്ങള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്.


ഇറാഖ്-സിറിയ അതിര്‍ത്തി

കൊബാനി എന്ന പ്രദേശത്തോ ഐന്‍ അല്‍ അറബ് എന്ന പ്രദേശത്തോ സൈനിക കാംപ് സ്ഥാപിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Similar News