ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും 1983ലെ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റായേക്കുമെന്ന് സൂചന. സൗരവ് ഗാംഗുലിയുടെ ഒഴിവിലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തുക. നിലവില്‍ അദ്ദേഹം കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയാണ്.
നേരത്തെത ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നു.
അതേസമയം സൗരവ് ഗാംഗുലിയുടെ പേര് അടുത്ത ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഒക്ടോബര്‍ 18ന് മുംബൈയിലാണ് ബിസിസിഐ തിരഞ്ഞെടുപ്പ് നടക്കുക. ചെയര്‍മാന്‍സ്ഥാനത്തേക്കുള്ള നാമനിര്‍ദേശപത്രിക സ്വീകരിക്കുന്നത് ഒക്ടോബര്‍ 11, 12 തിയ്യതികളിലായിരിക്കും.
സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 13ന് നടക്കും. പിന്‍വലിക്കാനുളള തിയ്യതി ഒക്ടോബര്‍ 14.