ആര്‍എസ്എസ് ഗവര്‍ണര്‍ ഗോ ബാക്ക്, പ്രതിപക്ഷ മുദ്രാവാക്യം വിളിയില്‍ ക്ഷുഭിതനായി ഗവര്‍ണര്‍
കുറെ ദിവസങ്ങളായി സംഘപരിവാറിന്റെ ഏജന്റിനെപ്പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കയറിയത് മുതല്‍ പ്രതിപക്ഷം ഗോ ബാക്ക് മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു. ആര്‍എസ്എസ് ഗവര്‍ണര്‍ ഗോ ബാക്ക് വിളിയുമായാണ് പ്രതിപക്ഷം ഗവര്‍ണറെ സഭയില്‍ വരവേറ്റത്.
എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുറന്നടിച്ചു. എന്നാല്‍, ക്ഷുഭിതനായാണ് മറുപടി പറഞ്ഞത്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് പ്രതിപക്ഷനേതാവ്. സഭാ സമ്മേളനത്തില്‍ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാം, ഇതല്ല ശരിയായ സമയമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. വിരല്‍ ചൂണ്ടിയാണ് ഗവര്‍ണര്‍ സംസാരിച്ചത്.
എന്നാല്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി സഭ വിട്ടിറങ്ങി.
ഗവര്‍ണര്‍ കുറെ ദിവസങ്ങളായി സംഘപരിവാറിന്റെ ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് സഭയ്ക്ക് പുറത്ത് പറഞ്ഞു.