റഷ്യന്‍-യുക്രെയ്ന്‍ സംഘര്‍ഷം;ഓഹരി വിപണിയില്‍ ഇടിവ്,കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.

Update: 2022-02-24 05:15 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ. ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

റഷ്യന്‍ യുക്രെയ്ന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ലോകമാകെ വിതച്ചിരിക്കുന്ന ആശങ്ക ഓഹരി വിപണിയെയും കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.രാജ്യാന്തര ഓഹരിവിപണികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.സെന്‍സെക്‌സ് 1400 പോയിന്റും നിഫ്റ്റി 400 പോയിന്റും ഇടിഞ്ഞു. രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News