കനത്തമഴ: ശബരിമലയിലെ രണ്ട് കാനന പാതകളിലെ കാല്‍നട യാത്രക്ക് നിരോധനം

Update: 2024-12-02 04:41 GMT

ശബരിമല: മഴ ശക്തമായതിനെ തുടര്‍ന്ന് കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള ശബരിമല തീര്‍ഥാടകരുടെ കാല്‍നട യാത്ര നിരോധിച്ചു. കരിമല വഴിയുള്ള കാനന പാതയില്‍ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളില്‍ വനപാലകര്‍ തീര്‍ഥാടകരെ തടഞ്ഞ് മടക്കി അയച്ചു.

എരുമേലി പേട്ട തുള്ളിയാണ് തീര്‍ഥാടകര്‍ കരിമല വഴിയുള്ള കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്. കാളകെട്ടി വഴി അഴുതയില്‍ കാല്‍നടയായി എത്തിയ തീര്‍ഥാടകരെ കണമല, നിലയ്ക്കല്‍ വഴി പമ്പയിലേക്ക് പോകാന്‍ നിര്‍ദേശം നല്‍കി മടക്കുകയാണ്.

Similar News