സാബിയ സെയ്ഫിയ വധം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മലപ്പുറം: ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലയില്‍ മണ്ഡലം-പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ആയി 450ല്‍ അധികം വനിതകള്‍ പങ്കെടുത്തു.
ജില്ലാ പ്രസിഡണ്ട് സല്‍മാ സ്വാലിഹ് വണ്ടൂരിലും ജില്ലാ സെക്രട്ടറി റൈഹാനത്ത് കോട്ടക്കലിലും വൈസ് പ്രസിഡണ്ട് സുനിയ സിറാജ് മങ്കടയിലും ട്രഷറര്‍ ആബിദ തിരൂരിലും പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.