ശബരിനാഥന്റെ ജാമ്യം: സര്‍ക്കാരിന് തിരിച്ചടി; പോലിസിനു നാണക്കേടെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെ ജയിലിടയ്ക്കാനുള്ള ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ ആയുധമായി മാറിയ പോലിസിന് കനത്ത നാണക്കേടും.
പോലിസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്തുണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകര്‍ക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പോരാടുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.