രാജസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 'ഏറ്റവും പിന്നാക്കം നല്‍ക്കുന്ന സമുദായങ്ങള്‍'ക്ക് സംവരണം നല്‍കണമെന്ന് സച്ചിന്‍ പൈലറ്റ്

Update: 2020-09-12 10:23 GMT

ജയ്പൂര്‍: ഗുജ്ജാര്‍ വിഭാഗങ്ങളില്‍ സ്വാധീനമുണ്ടാക്കാനുള്ള നീക്കവുമായ സച്ചിന്‍ പൈലറ്റ്. ഗുജ്ജാറുകള്‍ ഉള്‍പ്പെടുന്ന 'ഏറ്റവും പിന്നാക്കം നല്‍ക്കുന്ന സമുദായ' വിഭാഗത്തിന് സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗലോട്ടിന് കത്തയച്ചു.

തന്നെ ചില പിന്നാക്ക വിഭാഗ നേതാക്കള്‍ കണ്ടിരുന്നെന്നും അവര്‍ക്ക് ആവശ്യമായ സംവരണം പല രംഗത്തും ലഭിക്കുന്നില്ലെന്നും തന്നെ ബോധ്യപ്പെടുത്തിയതായി പൈലറ്റ് കത്തില്‍ എഴുതിയിട്ടുണ്ട്.

2018 ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ കോണ്‍ഗ്രസ് ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വാഗ്ദാനം ചെയ്തിരുന്ന കാര്യവും കത്തില്‍ ഓര്‍മപ്പെടുത്തി.

'എനിക്ക് ലഭിച്ച അപേക്ഷയില്‍ പറയുന്ന പ്രകാരം ഇത്തവണത്തെ കോണ്‍സ്റ്റബിള്‍ പരീക്ഷയിലും ടെക്‌നിക്കല്‍ ഹെല്‍പ്പര്‍ പരീക്ഷയിലും ഈ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയിട്ടില്ല'-പൈലറ്റ് കൂട്ടിച്ചേര്‍ത്തു. 

ഏറ്റവും പിന്നോക്ക നില്‍ക്കുന്ന സമുദായങ്ങളെന്ന (എംബിസി) വിഭാഗത്തില്‍ ഗുജ്ജാര്‍ ഉള്‍പ്പെടെ അഞ്ച് സമുദായങ്ങള്‍ക്ക് ഒരു ശതമാനം സംവരണം രാജസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

മുഖ്യമന്ത്രി ഗലോട്ടും പൈലറ്റും തമ്മിലുള്ള വടം വലിക്കു ശേഷം സച്ചിന്‍ പൈലറ്റ് എഴുതുന്ന ആദ്യ കത്താണ് ഇത്. ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് നേതൃത്വം ഒരു മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.  

Tags:    

Similar News