തിരുവനന്തപുരം: ഭരണഘടന ലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെച്ചേയ്ക്കും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പിനൊടുവില്‍ രാജി വെച്ചേക്കുമെന്നാണ് വിവരം. മന്ത്രി അല്‍പ സമയത്തിനുള്ളില്‍ മാധ്യമങ്ങളെ കാണും.
മന്ത്രി സഭാ യോഗ ശേഷമാണ് രാജി ഘട്ടത്തിലേക്ക് നീങ്ങുന്നത്. ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടി ഇക്കാര്യം എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യമാണ് രാജിയിലേക്ക് സജി ചെറിയാനെ എത്തിക്കുന്നത്.
നാളെ നടക്കുന്ന സമ്പൂര്‍ണ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമെന്നാണ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് പോരെന്ന നിലപാടില്‍ കേന്ദ്ര നേതൃത്വം എത്തിച്ചേര്‍ന്നതോടെയാണ് രാജി അനിവാര്യമായത്. രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജിയാണ് ഇതോടെ സംഭവിക്കുന്നത്.