സലാഹുദ്ദീന്‍ വധം: മൂന്ന് ആര്‍എസ്എസ്സുകാര്‍ കസ്റ്റഡിയില്‍

Update: 2020-09-09 06:22 GMT

കണ്ണൂര്‍: കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍എസ്എസ്സുകാരെ അറസ്റ്റ് ചെയ്തു. കൊലയാളി സംഘം സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു. അമ്മാറമ്പ് കോളനിക്ക് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ റിറ്റ്‌സ്‌കാര്‍ കണ്ടെത്തിയത്. കണ്ണവം സ്വദേശിയായ സലാഹുദ്ദീനെ ഇന്നലെയാണ് ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്നത്. 

കണ്ണവം സ്വദേശി സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ (30) കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. വൈകിട്ട് നാലു മണിയോടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലാണ് ആക്രമണം നടന്നത്. രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരികയായിരുന്നു. കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് സലാഹുദ്ദീന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് രണ്ടു പേര്‍ പിന്നില്‍ നിന്ന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു.

ബഹളം കേട്ട് ഓടികൂടിയ നാട്ടുകാരാണ് പോലിസിന് വിവരം കൈമാറിയത്. സലാഹുദ്ദീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.  

Tags:    

Similar News