സമീര്‍ വാങ്കെഡെയുടെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ സേവന കാലാവധി ഇന്നവസാനിക്കുന്നു

Update: 2021-12-31 03:06 GMT

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെയും കൂട്ടുകാരെയും ആഢംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് വിവാദമുണ്ടാക്കിയ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവി സമീര്‍ വാങ്കഡെയുടെ സേവന കാലാവധി ഇന്നവസാനിക്കും. 2008 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് സമീര്‍.

താന്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് കാലാവധി നീട്ടിച്ചോദിക്കില്ലെന്ന് സമീര്‍ വാങ്കെഡെ കഴിഞ്ഞ മാസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്‍സിബിക്ക് ശേഷം എവിടേക്കാണ് മാറ്റുന്നതെന്ന് വ്യക്തമല്ല.

2020 സപ്തംബറിലാണ് വാങ്കഡെ എന്‍സിബിയിലേക്ക് ഡെപ്യൂട്ടേഷനില്‍ വരുന്നത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റേഹ ചൗധരിയെ കസ്റ്റഡിയിലെടുത്തതും സമീറിന്റെ കാലത്താണ്.

സമീര്‍ വാങ്കെഡെ, ആര്യന്‍ ഖാനെതിരേ ചുമത്തിയ കേസില്‍ നിരവധി ദുരൂഹതകളുണ്ടായിരുന്നു. സാക്ഷിയായി പേര് ചേര്‍ക്കപ്പെട്ടതിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. സമീര്‍ കേസൊതുക്കിത്തീര്‍ക്കാന്‍ പണം ആവശ്യപ്പെട്ടെന്നും ആരോപണമുയര്‍ന്നു.

Tags:    

Similar News