സാമുവല്‍ സ്റ്റീഫന്‍- മുരുകേശന്‍ തിരോധാനം; കാമ്പ്രത്ത്ചള്ളയില്‍ 'പ്രതിഷേധപ്പകല്‍'

Update: 2022-08-30 13:00 GMT

മുതലമട: സാമുവല്‍ സ്റ്റീഫന്‍- മുരുകേശന്‍ തിരോധാനം അന്വേഷിക്കുന്നതില്‍ പോലിസ് വീഴ്ചവരുത്തുന്നതിനെതിരേ കാമ്പ്രത്ത്ചള്ളയില്‍ 'പ്രതിഷേധപ്പകല്‍' നടത്തി. സമരപരിപാടി എരഞ്ഞിക്കല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദലിത്-ആദിവാസി വിഭാഗത്തിലെ രണ്ട് പേരെ കാണാതായിട്ടും കേവലം ഒരു തലയോട്ടിയില്‍ അന്വേഷണം തളച്ചിടുന്നത് പോലിസിന്റെ ഉത്തരവാദിത്തമില്ലായ്മയാണെന്നും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്താന്‍ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഉദ്ഘാടകന്‍ ആവശ്യപ്പെട്ടു. 

ആദിവാസികള്‍ക്കും മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടന അനുവദിച്ചിട്ടുള്ള നിയമസുരക്ഷപോലും ഇല്ലാതായിരിക്കുന്നു. പകരം ഭീതിയാണ് നിറഞ്ഞാടുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ വിളയോടി ശിവന്‍കുട്ടി പറഞ്ഞു.  

പ്രതിഷേധപ്പകലില്‍ കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. എസ് സക്കീര്‍ ഹുസൈന്‍ സ്വാഗത പ്രസംഗം നടത്തി. എം കെ മുത്തമിഴന്‍(മക്കള്‍ വിടുതലൈ മുന്നണി, തമിഴ്‌നാട്), കെ പി ഒ റഹ്മത്തുള്ള( എന്‍സിഎച്ച്ആര്‍ഒ), അഡ്വ. പ്രദീപ് കുമാര്‍, തങ്കച്ചന്‍ ചാമക്കാല, കെ മായാണ്ടി, മുഹമ്മദ് ഹനീഫ, രാജന്‍ പുലിക്കോട്, കെ കാര്‍ത്തികേയന്‍, രാധാകൃഷ്ണന്‍ വിത്തനശ്ശേരി, നിജാമുദ്ദീന്‍, പത്മമോഹന്‍ തെക്കേമഠം, ടി പി കനകദാസ്, മണികണ്ഠന്‍ പ്രധാനി എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധപ്പകല്‍ സമാപനസമ്മേളനം തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. സജീവന്‍ കള്ളിച്ചിത്ര നന്ദി പറഞ്ഞു. 

Tags:    

Similar News