കരടി കാര്‍ തകര്‍ത്തതിന് 1.20 കോടി നഷ്ടപരിഹാരം വേണമെന്ന് പരാതി; ഒടുവില്‍ ''കരടി'' അറസ്റ്റില്‍ (വീഡിയോ)

കഴിഞ്ഞ ജനുവരിയിലാണ് സെന്റ് ബെര്‍ണാര്‍ഡ് മലനിരകളിലെ ഒരു തടാകത്തിന് സമീപം നിര്‍ത്തിയിട്ട റോള്‍സ് റോയ്‌സ് കാര്‍ ഒരു കരടി നശിപ്പിച്ചത്.

Update: 2024-11-24 03:39 GMT

ലോസ് ഏയ്ഞ്ചലസ് (യുഎസ്): കരടി കാര്‍ തകര്‍ത്തതിന് 1.20 കോടി രൂപ നഷ്ടപരിഹാരം തേടിയ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. കരടിയുടെ വേഷം കെട്ടിയ കാറുടമ അടക്കം നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്. റൂബെന്‍ തമാര്‍സ്യാന്‍, അരാരത്ത് ചിര്‍കിനിയന്‍, വാഹി മുറാദ്ഖന്യാന്‍, അല്‍ഫിയ സുക്കര്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കരടിയുടെ വേഷങ്ങളും കണ്ടെത്തി.


കഴിഞ്ഞ ജനുവരിയിലാണ് സെന്റ് ബെര്‍ണാര്‍ഡ് മലനിരകളിലെ ഒരു തടാകത്തിന് സമീപം നിര്‍ത്തിയിട്ട റോള്‍സ് റോയ്‌സ് കാര്‍ ഒരു കരടി നശിപ്പിച്ചത്. കാറില്‍ കരടി കയറുന്നതിന്റെ ദൃശ്യങ്ങളും ഉടമ പോലിസിന് നല്‍കി. തുടര്‍ന്ന് നഷ്ടപരിഹാരത്തിനായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുകയായിരുന്നു. ശരീരമാകെ രോമമുള്ള കരടിക്ക് സമാനമായ ഒരു ജീവി കാറില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ കാലിഫോണിയ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ടമെന്റിലെ ഒരു ശാസ്ത്രജ്ഞന്‍ വിശദമായി പരിശോധിച്ചു. കാറില്‍ കയറിയത് കരടിയല്ലെന്നും മനുഷ്യനാണെന്നുമാണ് ശാസ്ത്രജ്ഞന്‍ റിപോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് പരാതിക്കാരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കരടിയുടെ വേഷം പിടിച്ചെടുത്തു. ഇതോടെയാണ് പ്രതികള്‍ അറസ്റ്റിലായത്.

കാറില്‍ കരടി കയറുന്നതിന്റെ വീഡിയോ കാണാം


Full View

ഇതേ പ്രദേശത്ത് നടന്ന മറ്റു രണ്ടു സംഭവങ്ങളിലും പോലിസ് അന്വേഷണം ആരംഭിച്ചു. രണ്ട് മേഴ്‌സിഡസ് കാറുകള്‍ കരടി തകര്‍ത്തുവെന്നാണ് ഈ പരാതികള്‍ പറയുന്നത്.

Tags:    

Similar News