ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 197 പേര്‍ക്ക് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍. കൊവിഡ് ചികില്‍സയില്‍ ഏറ്റവും കുറവ് സ്റ്റിറോയ്ഡുകള്‍ മാത്രം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റിറോയ്ഡുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ കഴിക്കരുത്. ഡല്‍ഹിയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ബ്ലാക് ഫംഗസ് രോഗബാധയെക്കുറിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ബ്ലാക് ഫംഗ്‌സ് സംഭവിക്കുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. രക്തത്തിലെ ഷുഗറിന്റെ അളവും സ്റ്റിറോയ്ഡുകളുടെ ഉപയോഗം മൂലമുണ്ടാവുന്ന പ്രതിരോധത്തിന്റെ കുറവും. ഡോക്ടര്‍മാര്‍ സ്റ്റിറോയ്ഡ് ഉപയോഗിക്കാന്‍ പറഞ്ഞാല്‍ മത്രമേ അതുപയോഗിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു. കാരണം സ്റ്റിറോയ്ഡുകള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കും. ബ്ലക് ഫംഗസ് സാധാരണ മണ്ണിലാണ് കാണുന്നത്. കൂടാതെ ചീഞ്ഞ വസ്തുക്കളിലൂം കാണപ്പെടും. സാധാരണ മനുഷ്യരില്‍ ബ്ലാക് ഫംഗസ് അപകടം ചെയ്യില്ല.
ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 5.5 ശതമാനമാണെന്നും ഇന്നത്തെ പ്രതിദിന കൊവിഡ് ബാധ 3,231 ആണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.