സൗദി: തൊഴില്‍ കരാറില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കാലാവധി അവസാനിക്കുന്ന മുറക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ എക്സിറ്റിലോ റീഎന്‍ട്രിയിലോ പോവാം . ഓണ്‍ ലൈന്‍ മുഖേന തൊഴിലുമടയെ വിവരം അറിയിച്ചാല്‍ മാത്രം മതിയാവും

Update: 2020-11-04 12:15 GMT

റിയാദ്: സൗദി അറേബ്യ തൊഴില്‍ കരാറില്‍ വന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് തൊഴില്‍ മാറ്റം, റീ-എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് എന്നിവയില്‍ മാറ്റങ്ങളുണ്ടാകും. പുതിയ സേവനങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരും. തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു ജോലിയിലേക്ക് മാറാന്‍ തൊഴില്‍ മാറ്റ സേവനം വഴി സാധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ഇങ്ങിനെ ജോലി മാറുന്നതിന് നോട്ടീസ് കാലാവധിയും മറ്റു വ്യവസ്ഥകളും പാലിക്കല്‍ നിര്‍ബന്ധമാണ്. ഇത്തരത്തില്‍ സ്വാതന്ത്ര്യം നല്‍കുമ്പോഴും പരസ്പരമുള്ള ബാധ്യതകളും മറ്റു ഇരുവിഭാഗവും വകവെച്ചു നല്‍കണം. അഥവാ തൊഴിലാളിയുടെ ആനുകൂല്യങ്ങളും മറ്റു നല്‍കാന്‍ തൊഴിലുമ തയ്യാറാകണം.തൊഴിലാളിയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തില്‍ തൊഴിലുടമക്ക് നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ വകവെച്ച് നല്‍കേണ്ടി വരും.

കൂടാതെ കാലാവധി അവസാനിക്കുന്ന മുറക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ എക്സിറ്റിലോ റീഎന്‍ട്രിയിലോ പോവാം . ഓണ്‍ ലൈന്‍ മുഖേന തൊഴിലുമടയെ വിവരം അറിയിച്ചാല്‍ മാത്രം മതിയാവും.ഇത്തരം സാഹചര്യങ്ങളില്‍ കരാര്‍ റദ്ദാക്കുന്നതു മൂലമുള്ള മുഴുവന്‍ അനന്തര ഫലങ്ങളും തൊഴിലാളി വഹിക്കേണ്ടിവരും. ഈ സേവനങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിലും മാനവശേഷി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ ഖിവയിലും ലഭ്യമാകും. കരാര്‍ കാലവധി അവസാനിച്ച തൊഴിലാളിക്കു തൊഴിലുമടയുടെ അനുവാദമില്ലാതെ മാറാം എന്നത് വീട്ടുവേലക്കാര്‍ക്ക് ബാധകമാവില്ല എന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴില്‍ മേഖല മികവുറ്റതാക്കുക, യോഗ്യരായ തൊഴിലാളികളെ മാത്രം നിയമിക്കുക, സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ പരിഷ്‌കാരം കൊണ്ട ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News