സൗദി ദേശീയ ദിനാഘോഷം; ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സോക്കര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

Update: 2021-09-27 12:26 GMT

ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ ഖോബാര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച്

'ഹെല്‍ത്തി ലൈഫ്, ഹാപ്പി ലൈഫ്' എന്ന പേരില്‍ ഫ്രറ്റേണിറ്റി സോക്കര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ദമ്മാം കിഴക്കന്‍ പ്രവിശ്യയിലെ മികച്ച 8 ടീമുകളാണ് ഏറ്റുമുട്ടിയത്.

നാച്ചുറല്‍ ബോഡിബില്‍ഡറും മിസ്റ്റര്‍ സൗദിയുമായ (അലി ബുഖാംസീന്‍) കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ്ആരോഗ്യമുള്ള ശരീരം സൃഷ്ടിക്കുന്നതിന് അനാവശ്യ മരുന്നുകളോ സ്റ്റീറോയ്ഡുകളോ ഉപയോഗിക്കരുതെന്നും സ്ഥിരമായ പരിശീലനവും ആരോഗ്യകരമായ ഭക്ഷണവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കോബാര്‍ ഏരിയ പ്രസിഡന്റ് നസീബ് പത്തനാപുരത്തിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി നടന്നത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജിയണല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍ ഹെല്‍ത്തി ലൈഫ് ഹാപ്പി ലൈഫ് സന്ദേശം നല്‍കി.

ഷറഫുദ്ധീന്‍ ചങ്ങരംകുളം (ഫ്രറ്റേണിറ്റി ഫോറം), ആഷിഖ് പെരിന്തല്‍മണ്ണ, വിദ്യാദരന്‍ കോയാടന്‍, ഷബീര്‍ പട്ടാമ്പി (നവോദയ), സാജിദ് വളവൂര്‍ (ഫ്രറ്റേണിറ്റി ഫോറം കര്‍ണ്ണാടക ചാപ്റ്റര്‍), ജിതിന്‍ മാത്തന്‍ (ദല്ലാ എഫ്‌സി), മുബാറക് പൊയില്‍ത്തൊടി (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), ദാസന്‍ രാഘവന്‍, (നവയുഗം), മിഹ്‌റാജ് (കെ. കെ. ആര്‍ എഫ്‌സി) തുടങ്ങിയവര്‍ സംബന്ധിച്ചു.

ഐ എക്‌സ് ഇ ഈസ്‌റ്റേണ്‍ എഫ്‌സി, എംബയര്‍ റെസ്‌റ്റോറന്റ് എഫ്‌സി, അല്‍ ഹൂത്ത് എഫ്‌സി, വദാനി എഫ്‌സി ദല്ലാ, സഫാ ക്ലിനിക് എഫ്‌സി, കോബാര്‍ നൈറ്റ് റൈഡേഴ്‌സ് എഫ്‌സി, ദിമാ ടിഷ്യു എഫ്‌സി, റഫ മെഡിക്കല്‍ എഫ്‌സി തുടങ്ങിയ ടീമുകളാണ് റഫ മെഡിക്കല്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്ത ഫ്രറ്റേണിറ്റി സോക്കര്‍ കപ്പിനു വേണ്ടി ഏറ്റുമുട്ടിയത്.

അബ്ദുല്‍ റഹ്മാന്‍, ജലാലുദ്ധീന്‍ മുണ്ടേങ്ങര, നിസാര്‍ തുടങ്ങിയവര്‍ കളി നിയന്ത്രിച്ചു.

കോബാര്‍ നൈറ്റ് റൈഡേഴ്‌സ് ടീമിനെ ഫൈനലില്‍ പരാജയപ്പെടുത്തി അല്‍ ഹൂത്ത് എഫ്‌സി, റഫ മെഡിക്കല്‍ സെന്റര്‍ ഫ്രറ്റേണിറ്റി സോക്കര്‍ കപ്പ് കരസ്ഥമാക്കി. മികച്ച കളിക്കാരനായി അല്‍ ഹൂത്ത് എഫ്‌സിയുടെ ഫവാസിനെയും മികച്ച ഗോള്‍കീപ്പറായി സാദിഖിനേയും ടോപ് സ്‌കോററായി ദിമാ ടിഷ്യു എഫ്‌സിയുടെ മനാഫിനേയും തിരഞ്ഞെടുത്തു.

സമാപന സമ്മേളനത്തില്‍ ഷറഫുദീന്‍ ചങ്ങരംകുളം (പ്രസിഡന്റ് ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍), മുബാറക് പൊയില്‍ത്തൊടി (സെക്രട്ടറി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം), മന്‍സൂര്‍ മങ്കട (ഖാലിദിയ എഫ്‌സി), റംസീജ് തിരുവനന്തപുരം(ഫ്രറ്റേണിറ്റി ഫോറം തുഖ്ബ), മന്‍സൂര്‍ പൊന്നാനി (ടൂര്‍ണ്ണമെന്റ് കമ്മിറ്റി കണ്‍വീനര്‍), ഷാജഹാന്‍ വവ്വാക്കാവ് തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

അഷ്‌കര്‍ തിരുനാവായ, ബഷീര്‍ വയനാട്, അബ്ദുല്‍ ഹനീസ്, ഷെരീഫ് കോട്ടയം, അനസ്, നജീബ്, നിഷാദ് നിലമ്പൂര്‍, ഉബൈദ് പൊന്നാനി, മൂസാന്‍ പൊന്മള, നിസാര്‍ ചെറുവാടി, ദില്‍ഷാദ് മൂസാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News