'കുറുവ സംഘത്തെ സൂക്ഷിക്കുക'; കരുനാഗപ്പള്ളിയില്‍ സേവ് സിപിഎം പോസ്റ്റര്‍

കഴിഞ്ഞ ദിവസം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു.

Update: 2024-11-29 03:20 GMT

കൊല്ലം: കരുനാഗപ്പള്ളിയില്‍ സിപിഎം നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രചാരണം. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ ബാവ തുലയട്ടെയെന്നാണ് പോസ്റ്റര്‍. പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങളായ കെ രാജഗോപല്‍, സോമപ്രസാദ്, ജില്ലാ കമ്മറ്റിയംഗങ്ങളായ പി ആര്‍ വസന്തന്‍, പി ആര്‍ ബാലചന്ദ്രന്‍ എന്നീ കുറുവാ സംഘത്തെ സംരക്ഷിക്കുകയാണെന്നും പോസ്റ്ററിലുണ്ട്.

കഴിഞ്ഞ ദിവസം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പോസ്റ്റര്‍ പ്രതിഷേധം. ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദിനെയും കെ രാജഗോപാലിനെയും പൂട്ടിയിട്ടിരുന്നു.

Similar News