സ്‌കൂളില്‍ പര്‍ദ്ദ വിലക്ക്: എസ്ഡിപിഐ പരാതി നല്‍കി

Update: 2022-03-05 05:11 GMT
സ്‌കൂളില്‍ പര്‍ദ്ദ വിലക്ക്: എസ്ഡിപിഐ പരാതി നല്‍കി

പൊന്മള: പെന്മള പഞ്ചായത്തിലെ പറങ്കിമൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ പര്‍ദ്ദ ധരിച്ചെത്തിയ ട്രെയ്‌നി അധ്യാപികയെ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ട പ്രധാന അധ്യാപിക ഉഷാ കുമാരിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പരാതി നല്‍കി. വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ച് നാടിനെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ശ്രമിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ വില്ലന്‍ മലപ്പുറം എഇഒക്ക് പരാതി നല്‍കിയത്. മത സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന ഒരു ജില്ലയില്‍ കരുതിക്കൂട്ടി മതസ്പര്‍ദ്ധ ഇളക്കി വിടാനും വര്‍ഗീയ കലാപം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ശ്രമമാണ് നിഗൂഢ താല്‍പര്യത്തോടു കൂടി പ്രധാനാധ്യാപിക ചെയ്തിട്ടുള്ളതെന്നും, അധ്യാപികമാര്‍ക്ക് ചുരിദാര്‍ ഉള്‍പ്പെടെ ഏതു മാന്യമായ വസ്ത്രവും ധരിക്കാമെന്നിരിക്കെ യാതൊരു സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തിലല്ലാതെ ഇത്തരമൊരു വര്‍ഗീയ നിലപാട് സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത് സംഘപരിവാര്‍ മനോഭാവമാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരമൊരു സമീപനം പ്രധാന അധ്യാപികയില്‍ നിന്നും ഉണ്ടായത് ഒരുനിലക്കും വകവെച്ചു കൊടുക്കാന്‍ ഈ നാട്ടുകാരായ ഞങ്ങള്‍ തയ്യാറല്ല. നാട്ടില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച അധ്യാപിക സ്‌കൂളില്‍ തുടരുന്നിടത്തോളം കാലം സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞയക്കാതിരിക്കാനുള്ള തീരുമാനത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും പരാതിയില്‍ സൂചിപ്പിച്ചു. ഇതേ വിഷയത്തില്‍ പൊന്മള പഞ്ചായത്ത് പ്രസിഡന്റിനും എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിട്ടുണ്ട്.

Tags:    

Similar News