അട്ടപ്പാടിയിലെ മരണങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഷ്ടക്രിയത്വം മൂലമെന്ന് എസ്ഡിപിഐ

Update: 2021-11-28 13:19 GMT

തിരുവനന്തപുരം: അട്ടപ്പാടി ഊരുകളില്‍ പോഷകാഹാരക്കുറവ് മൂലം ശിശുക്കളുള്‍പ്പെടെ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വമാണ് ഇതിനു കാരണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. 

അഞ്ചു ദിവസത്തിനിടെ അഞ്ച് കുട്ടികളും ഒരു അമ്മയുമാണ് മരിച്ചത്. കോടികള്‍ വകയിരുത്തി ആദിവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കാറില്ല. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ കുറവുമാണ് പല മരണങ്ങളുടെയും കാരണമായി പറയുന്നത്. മരണങ്ങള്‍ തുടര്‍ച്ചയായിട്ടും മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ല. ആദിവാസി ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തന രീതി പുനഃപ്പരിശോധിക്കണം. മരണങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമായുള്ള അന്വേഷണ പ്രഖ്യാപനം പ്രഹസനം മാത്രമാണ്. വകുപ്പുകള്‍ തമ്മില്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും പി കെ ഉസ്മാന്‍ കുറ്റപ്പെടുത്തി.  

Tags:    

Similar News