അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
ന്യൂനപക്ഷ ജനതയുടെ ശാക്തീകരണത്തിനായി ജീവിതം സമര്‍പ്പിച്ച പണ്ഡിതനായിരുന്നു അബ്ദുല്‍ ഖാദിര്‍ മൗലവിയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അനുസ്മരിച്ചു.
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അനുശോചിച്ചു. ന്യൂനപക്ഷ ജനതയുടെ ശാക്തീകരണത്തിനായി ജീവിതം സമര്‍പ്പിച്ച പണ്ഡിതനായിരുന്നു അബ്ദുല്‍ ഖാദിര്‍ മൗലവിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ലീഗ് രാഷ്ട്രീയത്തില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും ഇതര പ്രസ്ഥാനത്തോടും പ്രവര്‍ത്തകരോടും ഊഷ്മളമായ സഹവര്‍ത്തിത്വവും സൗഹാര്‍ദ്ദവും കാത്തുസൂക്ഷിച്ച മഹദ് വ്യക്തിത്വമാണ് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും അബ്ദുല്‍ ഹമീദ് പറഞ്ഞു.