അവസരോചിത ഇടപെടലിലൂടെ കാര്‍യാത്രികരുടെ ജീവന്‍ രക്ഷിച്ച യുവാവിനെ എസ്ഡിപിഐ അനുമോദിച്ചു
വള്ളിക്കുന്ന്: അവസരോചിതമായ ഇടപെടലിലൂടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ കാറിലെ യാത്രക്കാരായ രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ പരീച്ചിന്റെ പുരക്കല്‍ ഷാഫി ബിന്‍ ഹംസയെ എസ്ഡിപിഐ വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു. ബുധനാഴ്ച വൈകിട്ട് ആറിനാണ് ബേപ്പൂര്‍ ജങ്കാറിന് സമീപംകാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക്മറിഞ്ഞത്.
ചാലിയത്തേക്ക് പോകാനായി ജങ്കാര്‍ കാത്ത് നില്‍ക്കുകയായിരുന്നു ഷാഫിയും ഭാര്യയും. കാര്‍ യാത്രികരുടെ നിലവിളി കേട്ട ഉടനെ വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയ ഷാഫി ബിന്‍ ഹംസയെ എസ്ഡിപിഐജില്ലാ പ്രസിഡന്റ് മുസ്തഫ പാമങ്ങാടന്‍ ഉപഹാരം നല്‍കി ആദരിച്ചു.
കാറിലുണ്ടായിരുന്നവരെ നാട്ടുകാരും ഷാഫിയും ചേര്‍ന്ന് നിസാര പരിക്കുകളോടെ രണ്ട് പേരെ രക്ഷപെടുത്തി. പഞ്ചായത്ത് സെക്രട്ടറിസാബിത്ത് ആനങ്ങാടി, റഹിം കച്ചേരിക്കുന്ന്, അബ്ദുസ്സമദ്, ആബിദ്, ബിച്ചു, ഫൈജാസ് കെ നഗരം, ഷറഫു കടലുണ്ടി നഗരം, ഉദൈഫ് പങ്കടുത്തു.