'ഇടതു സര്‍ക്കാരിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച'; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ ശനിയാഴ്ച സെക്രട്ടറിയേറ്റിനു മുമ്പില്‍
രാവിലെ 11ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ കേരളാ സര്‍ക്കാരിന്റെ ആറാം വാര്‍ഷികത്തില്‍ 'ഇടതു സര്‍ക്കാരിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച' എന്ന മുദ്രാവാക്യമുയര്‍ത്തി ശനിയാഴ്ച സെക്രട്ടറിയേറ്റിനു മുമ്പില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാവിലെ 11ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, മുസ്തഫ പാലേരി, എസ് പി അമീറലി, വി എം ഫൈസല്‍, പി എം അഹമ്മദ്, എല്‍ നസീമ, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് സംബന്ധിക്കും.