വടകരയില്‍ വീട് കയറി ആക്രമണം അഴിച്ചുവിട്ട ആര്‍എസ്എസ്സുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ
വടകര: വടകര കൊക്കാഞ്ഞാത്ത് കഴിഞ്ഞ ദിവസം വീട് കയറി ആക്രമണം അഴിച്ച് വിട്ട ആര്‍എസ്എസ് ഗുണ്ടകള്‍ക്കെതിരെ ശക്തമായ പ്രതിരോധത്തിന് പൊതുസമൂഹം സജ്ജമാവണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല പ്രസ്താവിച്ചു.
വീട് കയറി താമസക്കാരനേയും ഉടമയേയും മകനെയും സുഹൃത്തിനെയും ക്രൂരമായി ആക്രമിച്ചത്തിലൂടെ ആര്‍എസ്എ്സ്സിന്റെ തനിനിറം വീണ്ടും വ്യക്തമായിരിക്കുകയാണ്. ഇതുവരെ ഒരു കേസില്‍ പോലും പ്രതിയല്ലാത്ത വിദ്യാര്‍ത്ഥിയായ അമലുള്‍പ്പെടെയുള്ള നിരപരാധികളായവരെയാണ് യാതൊരു ദയയുമില്ലാതെ അടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. എന്തിനാണ് തങ്ങളെ ആക്രമിച്ചെതെന്ന് പോലും ഈ നിരപരാധികള്‍ക്കറിയില്ല.
ഇരുമ്പ് വടിയും ആയുധങ്ങളുമായി സംഘടിച്ചാണ് അക്രമിച്ചത്. ആര്‍എസ്എസ് ഗുണ്ടകളെ പോലിസ് ഉടന്‍ അറസ്റ്റ് ചെയ്യാണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രതിരോധം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ബാബു, സുഗുണന്‍, അമല്‍ എന്നിവരുടെ വീട് സന്ദര്‍ശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ വടകര മണ്ഡലം സെക്രട്ടറി കെവിപി ഷാജഹാന്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് സിദ്ധീഖ് പുത്തൂര്, സിറാജ് എന്നിവര്‍ സംബന്ധിച്ചു.