എറണാകുളത്ത് ജാതി അധിക്ഷേപത്തില്‍ മനംനൊന്ത് യുവതിയുടെ ആത്മഹത്യ: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ്ഡിപിഐ
സമൂഹത്തില്‍ പറയാന്‍ കഴിയാത്ത അത്ര മോശം ഭാഷയില്‍ നിരന്തരമായി പെണ്‍കുട്ടിയെ ആക്ഷേപിക്കുകയും സ്ത്രീധനനത്തിന്റെ പേരിലുള്ള പീഡനങ്ങവും സഹിക്കാന്‍ സാധിക്കാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് എസ് ഡി പി ഐ എറണാകുളം മണ്ഡലം സെക്രട്ടറി സിറാജ് കോയ
കൊച്ചി : ഭര്‍ത്യവീട്ടില്‍ നേരിട്ട ക്രൂരപീഡനങ്ങളും ജാതീയ വിവേചനവും മൂലം സംഗീത എന്ന യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കുറ്റക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി പി ഐ എറണാകുളം മണ്ഡലം സെക്രട്ടറി സിറാജ് കോയ ആവശ്യപ്പെട്ടു.സമൂഹത്തില്‍ പറയാന്‍ കഴിയാത്ത അത്ര മോശം ഭാഷയില്‍ നിരന്തരമായി പെണ്‍കുട്ടിയെ ആക്ഷേപിക്കുകയും സ്ത്രീധനനത്തിന്റെ പേരിലുള്ള പീഡനങ്ങവും സഹിക്കാന്‍ സാധിക്കാതെയാണ് യുവതി ആത്മഹത്യ ചെയ്തത്.
മരണത്തിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ കൊണ്ട് വന്നു ആകുകയും വിവാഹ ബന്ധം വേര്‍പെടുത്തുമെന്നു യുവാവ് ഭീഷണി പെടുത്തുകയും ചെയ്തു.ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുകയാണെന്ന പരാതിയുമായി സെന്‍ട്രല്‍ സ്‌റ്റേഷനില്‍ സംഗീത ചെന്നെങ്കിലും വീട്ടുകാരോടൊപ്പം മടക്കി അയച്ചത് പോലിസിന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഗുരുതര വീഴ്ചയാണ്. ഇത്തരം വിഷയങ്ങളില്‍ സ്വമേധയാ കേസ് എടുക്കാന്‍ കഴിയുമെന്നിരിക്കെ വീട്ടുകാരുടെ കൂടെ അയച്ച നടപടിക്ക് ശേഷമാണ് സംഗീത ആത്മഹത്യ ചെയ്തത്.ആലുവയില്‍ ആത്മഹത്യ ചെയ്ത മോഫിയ പാര്‍വീന്‍ എന്ന നിയമ വിദ്യാര്‍ഥിനുയുടെതിന് സമാനമാണ് സംഗീതയുടെ ആത്മഹത്യയും.
സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് നീതി ലഭിക്കില്ലെന്ന ബോധം രണ്ടു മരണത്തിലും പ്രകടമാണ്.പട്ടികജാതി വിഭാഗത്തിന് എല്ലാ സുഖ സൗകര്യങ്ങളും ഉറപ്പുനല്‍കുന്നെന്ന് അവകാശപ്പെടുന്ന ഇടതു സര്‍ക്കാരിന് കീഴില്‍ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ഒരു യുവതി ആത്മഹത്യ ചെയ്തിട്ട് 23 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ കടുത്ത വിവേചനവും നീതി നിഷേധവുമാണെന്നു അദ്ദേഹം കൂട്ടി ചേര്‍ത്തു.അടിയന്തിരമായി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി എസ്ഡിപിഐ രംഗത്തു വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.