പൊന്നാനി: തീരദേശ അവഗണനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പൊന്നാനി ഫിഷറീസ് ഓഫിസിലേക്ക് 26ന് വെള്ളിയാഴ്ച മാര്‍ച്ച് ചെയ്യുന്നു പതിറ്റാണ്ടുകളായി പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളോട് ഇടത്-വലത് മുന്നണി സര്‍ക്കാറുകള്‍ സ്വീകരിച്ചുപോന്നിരുന്ന അവഗണനക്കെതിരെ ശബ്ദികേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
തീരദേശ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ശാസ്ത്രീയമായ രീതിയില്‍ കടല്‍ഭിത്തി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുക, മത്സ്യബന്ധനത്തിനാവശ്യമായ ഇന്ധനങ്ങള്‍ക്ക് വില കുറച്ച് സബ്‌സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പൊന്നാനി എംഇഎസ് ഗ്രൗണ്ടില്‍ നിന്നും രാവിലെ 9.30ന് തുടങ്ങും പ്രതിഷേധ മാര്‍ച്ചിനെ അഭിസംബോധനം ചെയ്ത് കൊണ്ട് ടഉജശ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി സെക്രട്ടറി അഡ്വ.കെ.സി നസീര്‍ പൊന്നാനി മണ്ഡലം പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി തിരൂര്‍ മണ്ഡലം പ്രസിഡന്റ് ജുബൈര്‍ കല്ലന്‍ തവനൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളക്കുട്ടി തിരുത്തി എന്നിവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് ജുബൈര്‍ കല്ലന്‍ പൊന്നാനി മണ്ഡലം പ്രസിഡന്റ് അന്‍വര്‍ പഴത്തി വൈസ് പ്രസിഡന്റുമാരായ ഫത്താഹ് പൊന്നാനി ഹസന്‍ ചിയ്യാനൂര്‍ പങ്കെടുത്തു.