വാരിയന്‍ കുന്നന്‍ രക്തസാക്ഷി ദിനത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചരിത്ര പുനരാവിഷ്‌കരണ യാത്രയുമായി എസ്ഡിപിഐ

Update: 2021-12-13 13:50 GMT

മലപ്പുറം: മലബാര്‍ വിപ്ലവ സമരനായകന്‍ വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷ്യത്തിന്റെ നൂറാം വാര്‍ഷികം സമുചിതമായി ആചരിക്കാന്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1921 മലബാര്‍ വിപ്ലവ സമര നായകനായിരുന്ന വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പട്ടാളം പിടികൂടി മലപ്പുറത്തേക്ക് നടത്തി കൊണ്ടുവരുന്നതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ രക്തസാക്ഷ്യവും ഉള്‍പ്പെടെയുള്ള ചരിത്ര സംഭവങ്ങളുടെ പുനരാവിഷ്‌കരണം ഇതിന്റെ ഭാഗമായി നടത്തും. അദ്ദേഹത്തിന്റെ രക്തസാക്ഷി ദിനമായ ജനുവരി 20ന് 'രക്തസാക്ഷ്യത്തിന് നൂറാണ്ട് ഞാന്‍ വാരിയന്‍കുന്നന്‍' എന്ന മുദ്രാവാക്യമുയര്‍ത്തി മഞ്ചേരിയില്‍ നിന്ന് മലപ്പുറത്തേക്ക് ചരിത്രപുനരാവിഷ്‌കരണ യാത്ര സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡോ: സി എച്ച് അഷ്‌റഫ് (ജില്ലാ പ്രസിഡണ്ട്), വി ടി .ഇക്‌റാമുല്‍ ഹഖ് (സ്വാഗത സംഘം ചെയര്‍മാന്‍), മുസ്തഫ പാമങ്ങാടന്‍. (ജോയിന്റ് കണ്‍വീനര്‍), കെ.സി അബ്ദു സലാം. (മീഡിയ കോഡിനേറ്റര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News