അഗ്നിക്കിരയാക്കിയ കാറ്ററിങ് സ്ഥാപനം എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്സരിച്ച വ്യക്തിയെ പരാജയപെടുത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പനച്ചില്‍ നൗഫലിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനമാണിത്.

Update: 2020-12-18 17:12 GMT

പുറത്തൂര്‍: പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാടില്‍ തീയിട്ട് നശിപ്പിച്ച കാറ്ററിങ് സ്ഥാപനം എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്സരിച്ച വ്യക്തിയെ പരാജയപെടുത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പനച്ചില്‍ നൗഫലിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനമാണിത്. ജനവിധി അംഗീകരിക്കാന്‍ തയ്യാറാവാത്ത സിപിഎം ആണ് ഇതിന്റെ പിന്നില്‍ എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

ഈ കിരാത കൃത്യത്തില്‍ ഉള്‍പ്പെട്ടവരെയും അതിന് നേതൃത്വം കൊടുത്തവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. ജനവിധി മാനിക്കാത്ത ഫാസിസ്റ്റ് മനോഭാവം ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മുസ്‌ലിം സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ചു കത്തിക്കുന്ന നാദപുരം മോഡല്‍ മലപ്പുറത്തു അനുവദിക്കാനാവില്ലെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. എസ്ഡിപിഐ പ്രധിനിധി സംഘത്തില്‍ മംഗലം മേഖലാ പ്രസിഡന്റ് റഹീസ് പുറത്തൂര്‍, പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് പുതുപ്പള്ളി, മംഗലം മേഖലാ കമ്മിറ്റി അംഗം ശംസുദ്ധീന്‍ മുട്ടന്നൂര്‍, ലത്തീഫ് കുറുമ്പടി ,അലി ആശുപത്രിപ്പടി ,അഷ്‌റഫ് കാവിലക്കാട് ,ജാഫര്‍ ആശുപത്രിപ്പടി, അന്‍വര്‍ എന്നിവര്‍ ഉണ്ടായിരുന്നു .

Tags:    

Similar News