എസ്ഡിപിഐ ഐ നേതാക്കള്‍ മുട്ടില്‍ സന്ദര്‍ശിച്ചു; വനംകൊള്ളയുടെ മറവില്‍ ആദിവാസികള്‍ക്കെതിരേയുള്ള കേസുകള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് മജീദ് ഫൈസി

Update: 2021-06-16 10:41 GMT

കല്‍പ്പറ്റ: എട്ട് ജില്ലകളിലായി നടന്ന വനംകൊള്ളയുടെ മറവില്‍ ആദിവാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. വയനാട് മുട്ടില്‍ ആദിവാസി കോളനികളും വനം കൊള്ള നടന്ന പ്രദേശങ്ങളും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളെ തെറ്റിദ്ധരിപ്പിച്ചു യഥാര്‍ത്ഥ വിലയുടെ 10% നല്‍കി വനം തട്ടിയെടുത്ത ശേഷം ആദിവാസികള്‍ക്കു നേരെ കേസ് എടുത്തത് കടുത്ത വഞ്ചനയാണ്. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നിയമപരിരക്ഷയും നിയമസഹായവും ഉറപ്പു വരുത്തണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന കമ്മിറ്റി അംഗം പി. ആര്‍ കൃഷ്ണന്‍ കുട്ടി, വയനാട് ജില്ല പ്രസിഡന്റ് ടി. നാസര്‍, ജില്ല നേതാക്കളായ അഡ്വ കെ.എ അയ്യൂബ്, ഉസ്മാന്‍ കണ്ടാല, ഹംസ വാര്യാട് , ടിപി റസാഖ്, കെ.പി സുബൈര്‍ എന്നിവരാണ് സംസ്ഥാന പ്രസിഡന്റിനോടൊപ്പം സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്

Tags:    

Similar News