പരപ്പനങ്ങാടി: മലപ്പുറം ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജില്ല വിഭജിച്ച് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന എസ്ഡിപിഐ ലോങ്ങ് മാര്‍ച്ചിന് ഉജ്ജ്വല വരവേല്‍പ്പ്.
ഭരണകൂട ഭീകരതയ്ക്കും അവകാശ നിഷേധങ്ങള്‍ക്കും എതിരേ പഴയ തലമുറ തീര്‍ത്ത സമരപോരാട്ടങ്ങള്‍ വീണ്ടും ജില്ലയുടെ പിന്നാക്കാവസ്ഥക്കെതിരേ പുനര്‍ജനിക്കുകയാണ്. കഴിഞ്ഞദിവസം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ വെളിയംകോട് നിന്നും വഴിക്കടവില്‍ നിന്നും ആരംഭിച്ച എസ്ഡിപിഐ ലോങ് മാര്‍ച്ച് പലചോദ്യങ്ങളും ഉയര്‍ത്തിയാണ് കടന്നുവരുന്നത്.
48 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന മലപ്പുറം ജില്ലയെ പിന്നാക്കാവസ്ഥയിലേക്ക് തള്ളിവിട്ടത് ആരാണ്? മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാര്‍, നിരവധി എംഎല്‍എമാര്‍, എംപിമാര്‍, തുടങ്ങി നിരവധി ജനപ്രതിനിധികളെ സംഭാവനചെയ്ത ജില്ലയിലെ ജനങ്ങളെ വികസനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിവിട്ടതില്‍ ഇരു മുന്നണികള്‍ക്കും പങ്കുണ്ട്. ജില്ലയിലെ ജനങ്ങളുടെ ആത്മസമര്‍പ്പണത്തിലൂടെ അധികാരം കൈപ്പറ്റിയവര്‍ മലപ്പുറം ജില്ലയെ മറക്കുകയായിരുന്നു. പഴയകാലത്തെ പ്രത്യേകിച്ച് മലബാര്‍ സമരങ്ങളെ പോലെയുള്ള പോരാട്ടങ്ങളെ പഠിക്കണമെന്നും പിന്‍പറ്റണമെന്നും പഠിപ്പിച്ചവരും പഠിച്ചവരും ഇന്ന് ജില്ലയെ തീവ്രവാദ കേന്ദ്രമാക്കുകയാണ്. തള്ളിമാറ്റപ്പെട്ട പല ചോദ്യങ്ങളും മാര്‍ച്ചിലൂടെ ജില്ലയുടെ തെരുവോരങ്ങളില്‍ ഉയരുകയാണ്. ഈ നെടുവീര്‍പ്പുകള്‍ കണ്ടില്ലെന്ന് നടിക്കുന്ന പത്രമാധ്യമങ്ങള്‍ ഒരര്‍ത്ഥത്തില്‍ ജില്ലയോട് ചെയ്യുന്നത് അനീതിയാണ്.
അതേസമയം, മാര്‍ച്ച് ഇന്ന് മൂന്നുമണിക്ക് വൈലത്തൂരില്‍ നിന്ന് തുടങ്ങി മമ്പുറം തങ്ങളും മലബാര്‍ സമരങ്ങളുടെ പോരാളികളും കടന്നുപോയ തിരൂരങ്ങാടി മണ്ഡലത്തിലൂടെ സഞ്ചരിച്ച് ആയുര്‍വേദത്തിന്റെ നാടായ കോട്ടക്കലില്‍ സമാപിക്കും. ഒതുക്കുങ്ങലില്‍ നിന്ന് തുടങ്ങി കെ സി നസീര്‍ നയിക്കുന്ന തീരദേശ മാര്‍ച്ചും പൂക്കോട്ടൂരില്‍ നിന്ന് തുടങ്ങുന്ന ബാബു മണി കരുവാരകുണ്ട് നയിക്കുന്ന മലയോര മാര്‍ച്ചും സമാപനദിവസമായ നാളെ കോട്ടക്കുന്നിലൂടെ സംഗമിച്ച് ഭാഷാ സമരത്തിന്റെ ഓര്‍മകളില്‍ എന്നും ആവേശം കൊള്ളുന്ന മലപ്പുറം വെടിവെപ്പിന്റെ ശബ്ദമുഖരിതമായ കലക്ട്രേറ്റിന് മുന്നില്‍ സമാപിക്കും.
ഹമീദ് പരപ്പനങ്ങാടി