മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ സീറ്റ് കുറവു നികത്തുക, വിദ്യാര്‍ഥികളുടെ തുടര്‍ പഠനം യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ചാലിപ്രം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കെ റയില്‍ പദ്ധതിക്ക് 3700 കോടി രൂപ കടമെടുത്ത് അനുവദിക്കുന്നത് കേരള ജനതയോടും, വിദ്യാര്‍ത്ഥികളോടും കാണിക്കുന്ന വെല്ലുവിളിയാണന്ന് ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്രം പറഞ്ഞു.
പ്രതിഷധ യോഗത്തില്‍ മേഖല പ്രസിഡന്റ് സമീര്‍ ചോമേരി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മണ്ണാര്‍ക്കാട് മേഖല സെക്രട്ടറി കുഞ്ഞഹമ്മദ് ഉണ്യാല്‍, എസ്ഡിപിഐ മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ പ്രസിഡന്റ് മന്‍സൂര്‍ മണ്ണാര്‍ക്കാട് സംസാരിച്ചു.